
മഹാരാഷ്ട്ര: ബാംഗ്ലൂരിനും ഡൽഹിക്കും പിന്നാലെ മുംബൈയിലെ സ്കൂളിനും ബോംബ് ഭീഷണി(bomb threat). ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശം എത്തിയത്. . കാണ്ടിവാലിയിലെ സ്വാമി വിവേകാനന്ദ് ഇന്റർനാഷണൽ സ്കൂളിനാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി ലഭിച്ചയുടനെ കാണ്ടിവാലി പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്താനായില്ല.
ഭീഷണി ലഭിച്ചതിനെ തുടർന്ന് കുട്ടികളും അവരുടെ രക്ഷിതാക്കളും ആശങ്കാകുലരായി. അതേസമയം, ഭീഷണി ഇ മെയിലുകളുടെ ഉറവിടവും അതിന് പിന്നിലെ ഉദ്ദേശ്യവും അന്വേഷിച്ചുകൊണ്ടിരിക്കുകയായാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.