
പട്ന: ബിഹാറിലെ റോഹ്താസിലെ ദിനാര പോലീസ് സ്റ്റേഷൻ പരിധിയിൽ, ഭർത്താവ് സ്വന്തം ഭാര്യയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. സംഭവത്തിനു ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. ദിനാര എന്ന ഗ്രാമത്തിലെ രേഷ്മ ഖാത്തൂൺ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് തൽഹ അൻസാരിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
2017 ൽ, ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. രേഷ്മ ഖാത്തൂണിന്റെ ഭർത്താവ് തൽഹ അൻസാരിക്ക് മറ്റൊരു പെൺകുട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നെനും, ഇതിനെ രേഷ്‌മ ശക്തമായി എതിർത്തിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇക്കാരണത്താലാണ് തൽഹ അൻസാരി ഭാര്യ രേഷ്മ ഖാത്തൂണിനെ കൊലപ്പെടുത്തിയതെന്നും അവർ ആരോപിക്കുന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് രേഷ്മയെ ആദ്യം ആക്രമിക്കുകയും, പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു.സംഭവത്തിൽ ആരോപണവിധേയനായ തിരച്ചിൽ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.