
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോങ്ഡിംഗ് ജില്ലയിലെ ലുവാക്സിം ഗ്രാമത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു(African swine). രോഗനിർണയത്തിനായി ലബോറട്ടറിയിലേക്ക് അയച്ച സാമ്പിളുകൾ പോസിറ്റീവ് ആയതായി അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ലോങ്‌ഡിംഗിലെ വെറ്ററിനറി വകുപ്പ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ലുവാക്സിം ഗ്രാമത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു.
രോഗബാധിത മേഖലകളിലേക്കും നിരീക്ഷണ മേഖലകളിലേക്കും പന്നികളെയും പന്നിക്കുട്ടികളെയും കൊണ്ടുപോകുന്നതിന് വെറ്ററിനറി വകുപ്പ് നിരോധനം ഏർപ്പെടുത്തി.