ആഫ്രിക്കൻ പന്നിപ്പനി പടർന്നുപിടിക്കുന്നു; അന്തർ ജില്ലാ പന്നി വ്യാപാരം നിരോധിച്ച് അസം | pig fever

എ.എസ്.എഫ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത ഏഴ് ജില്ലകളിലും പന്നിയിറച്ചി വിൽപ്പന നിരോധിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ, വെറ്ററിനറി വകുപ്പ് ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു
Pig
Published on

ഗുവാഹത്തി: സംസ്ഥാനത്തുടനീളം ആഫ്രിക്കൻ പന്നിപ്പനി (എ.എസ്.എഫ്) കേസുകൾ ഭയാനകമായ വർദ്ധക്കുന്ന സാഹചര്യത്തിൽ, അസം സർക്കാർ പന്നികളുടെ അന്തർ ജില്ലാ വ്യാപാരം നിരോധിച്ചതായി അറിയിച്ചു. എ.എസ്.എഫ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത ഏഴ് ജില്ലകളിലും പന്നിയിറച്ചി വിൽപ്പന നിരോധിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ, വെറ്ററിനറി വകുപ്പ് ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. (pig fever)

പടർന്ന് പിടിക്കുന്ന 100 ശതമാനം മരണനിരക്കുള്ള എ.എസ്.എഫ്, സംസ്ഥാനത്തെ പന്നിവളർത്തൽ വ്യവസായത്തെ തകർത്തു എന്നും റിപ്പോർട്ടുകൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com