അഫ്ഗാൻ ഭൂചലനം: ദുരിതം നേരിടുന്നവർക്ക് 21 ടൺ ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് ഇന്ത്യ | Afghanistan Earthquake

പുതപ്പുകൾ, ടെന്റുകൾ, മെഡിക്കൽ സാധനങ്ങൾ, ശുചിത്വ കിറ്റുകൾ എന്നിവ ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളാണ് ദുരിതാശ്വാസ സഹായ സാമഗ്രികളിൽ ഉൾപെട്ടിട്ടുള്ളത്.
 Afghanistan Earthquake
Published on

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവത മേഖലയിലുണ്ടായ ഭൂചലനത്തിൽ ദുരിതം നേരിടുന്നവർക്ക് 21 ടൺ ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് ഇന്ത്യ(Afghanistan Earthquake).

പുതപ്പുകൾ, ടെന്റുകൾ, മെഡിക്കൽ സാധനങ്ങൾ, ശുചിത്വ കിറ്റുകൾ എന്നിവ ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളാണ് ദുരിതാശ്വാസ സഹായ സാമഗ്രികളിൽ ഉൾപെട്ടിട്ടുള്ളത്. ഇവ ഇന്ത്യയിൽ നിന്നും കാബൂളിലേക്ക് വിമാനമാർഗമാണ് എത്തിച്ചു നൽകിയത്. കൂടുതൽ സഹായത്തിനായി ന്യൂഡൽഹി സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിലൂടെ അറിയിച്ചു.

അതേസമയം 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇതുവരെ 1,400-ലധികം പേർ കൊല്ലപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com