
ന്യൂഡൽഹി: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി ഇന്ത്യ(earthquake). മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യ അടിയന്തര മാനുഷിക സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും നിറച്ച ട്രക്കുകൾ കാബൂളിലേക്ക് അയച്ചതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
അതേസമയം ഭൂചലനത്തിൽ 800-ലധികം പേർ കൊല്ലപ്പെടുകയും 2800-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ 6.6 തീവ്രത രേഖപെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.