
ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 4 വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു(flight). കനത്ത മഴയെ തുടർന്ന് ദൃശ്യപരത കുറഞ്ഞതാണ് വിമാനങ്ങൾ വഴി തിരിച്ചു വിടാൻ കാരണം.
നിരവധി വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടായതായാണ് വിവരം. കാഠ്മണ്ഡു, ശ്രീനഗർ, പട്‌ന, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് വഴി തിരിച്ചു വിട്ടത്. വിമാനത്തിൽ വച്ച് തന്നെ യാത്രക്കാർക്ക് ഇത് സംബന്ധിച്ച് വിവരം നൽകിയതായാണ് റിപ്പോർട്ട്.