
ഭുവനേശ്വർ: ഒഡീഷയിൽ വൻ ഭരണ പരിഷ്കരണം. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി(Administrative reforms). വിജ്ഞാപന പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ എന്നിവരുൾപ്പെടെ 49 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
15 ജില്ലകളിലായി പുതിയ കളക്ടർമാരെ നിയമിച്ചു. പൊതുഭരണ, പൊതു പരാതി വകുപ്പാണ് ഇത് സംബന്ധിച്ച നടപടി സ്വീകരിച്ചത്. അതേസമയം, ഭരണ പരിഷ്കരണം ഒഡീഷയിലുടനീളമുള്ള ഭരണത്തെയും ഭരണപരമായ കാര്യക്ഷമതയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.