
ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. അദാനി ഉള്‍പ്പെട്ട 265 മില്യണ്‍ യുഎസ് ഡോളര്‍ കൈക്കൂലി ആരോപണത്തില്‍ നിലവിലുള്ള മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ന്യൂയോര്‍ക്ക് കോടതിയുടെ ഉത്തരവ്. സംയുക്ത വിചാരണയില്‍ കേസുകള്‍ ഒരുമിച്ച് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സൗരോര്‍ജ കരാറുകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ 2,200 കോടി രൂപ കോഴ നല്‍കിയെന്ന കേസിലാണ് നിലവിലുള്ള മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടത്. അദാനിക്കെതിരായ ക്രിമിനല്‍ കേസ്, സിവില്‍ കേസ്, മറ്റ് പ്രതികള്‍ക്കെതിരായ സിവില്‍ കേസ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇതോടെ കേസുകളില്‍ സംയുക്ത വിചാരണ നടത്താമെന്ന് കോടതി വ്യക്തമാക്കി.