
ന്യൂഡൽഹി: ബീഹാർ സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിൽ നിന്ന് 2,400 മെഗാവാട്ട് താപവൈദ്യുത പദ്ധതിക്കുള്ള ലെറ്റർ ഓഫ് അവാർഡ് നേടി അദാനി പവർ ലിമിറ്റഡ്(Adani Power). ബീഹാറിലെ നോർത്ത്, സൗത്ത് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനികൾക്ക് ദീർഘ കാലം വൈദ്യുതി വാങ്ങുന്നതാണ് പദ്ധതി.
ഇതിനുവേണ്ടി ബിഹാറിലെ പിർപൈന്തി ഗ്രാമത്തിൽ അദാനി പവർ താപവൈദ്യുത നിലയം സ്ഥാപിക്കും. നിലയത്തിന്റെ ഉടമസ്ഥാവകാശം, ധനസഹായം, നിർമ്മാണം, ഡിസൈൻ തുടങ്ങിയവയ്ക്കു വേണ്ടിയുള്ള പദ്ധതി ഉടൻ പ്രവർത്തികമാക്കും. അതേസമയം നിലയത്തിന്റെ പ്രവർത്തനത്തിന് വേണ്ട പദ്ധതി ചെലവ് എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.