
മുംബൈ: അമേരിക്കയിലെ ഊർജസുരക്ഷയിലും അടിസ്ഥാന സൗകര്യമേഖലയിലും 1000 കോടി ഡോളർ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. (Adani Group to invest in America)
അമേരിയ്ക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് എക്‌സലിൻ്റെ കുറിപ്പിനൊപ്പമാണ് നിക്ഷേപതെ കുറിച്ച് പ്രഖ്യാപിച്ചത്. ഇതിലൂടെ 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ഗൗതം അദാനി തൻ്റെ സന്ദേശത്തിൽ പറഞ്ഞു.