"അദാനി ഡിഫൻസിന്റെ ഡ്രോണുകൾ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായിരുന്നു, സമാധാനത്തിന്റെ മൂല്യം ഇന്ത്യക്ക് അറിയാം": ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് ഗൗതം അദാനി | Operation Sindoor

അദാനി ഗ്രൂപ്പ് ഓഹരി ഉടമകളുടെ 33-ാമത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Operation Sindoor
Published on

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് മേൽ തീവ്രവാദികൾ നിറയൊഴിക്കുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു(Operation Sindoor). ഏപ്രിൽ 22 നാണ് ഇത് നടന്നത്. എന്നാൽ ഇതിൽ പാകിസ്താന്റെ പങ്ക് തിരിച്ചറിഞ്ഞതോടെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ തിരിച്ചടിച്ചു. ഈ സംഭവത്തിൽ ഇന്ത്യൻ സായുധ സേനയെ പ്രശംസിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രംഗത്തെത്തി. അദാനി ഡിഫൻസിന്റെ ഡ്രോണുകൾ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് ഓഹരി ഉടമകളുടെ 33-ാമത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഈ വർഷം, ഓപ്പറേഷൻ സിന്ദൂരിൽ, യൂണിഫോമിൽ നമ്മുടെ ധീരരായ പുരുഷന്മാരും സ്ത്രീകളും തലയുയർത്തി നിന്നു. പ്രശസ്തിക്കു വേണ്ടിയല്ല, മെഡലുകൾക്ക് വേണ്ടിയല്ല - മറിച്ച് കടമയ്ക്കുവേണ്ടിയാണ്. സമാധാനം ഒരിക്കലും സൗജന്യമല്ലെന്നും അത് നേടിയെടുക്കാവുന്നതാണെന്നും അവരുടെ ധൈര്യം നമ്മെ ഓർമ്മിപ്പിച്ചു. സ്വപ്നം കാണാനും, പണിയാനും, നയിക്കാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നവരുടെ ചുമലിലാണ് ഉറച്ചുനിൽക്കുന്നത്. സമാധാനത്തിന്റെ മൂല്യം ഇന്ത്യക്ക് അറിയാമെന്ന് ഓപ്പറേഷൻ സിന്ദൂർ കാണിച്ചുതന്നു." - അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com