

ഹൈദരാബാദ്: നിർമിത ബുദ്ധിയുടെ (AI) മറവിൽ നടിമാരുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ താരം ശ്രീലീല. സാങ്കേതികവിദ്യയുടെ പുരോഗതി മനുഷ്യജീവിതം സുഗമമാക്കാനാണ് ഉപയോഗിക്കേണ്ടതെന്നും അല്ലാതെ മറ്റുള്ളവരുടെ അന്തസ്സ് കെടുത്താനല്ലെന്നും നടി ഓർമ്മിപ്പിച്ചു.
എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം വ്യാജ ചിത്രങ്ങളെയും വിഡിയോകളെയും യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് ശ്രീലീല സമൂഹമാധ്യമ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.വിഷയത്തിലെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും കർശന നടപടികൾ ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.
"ഓരോ പെൺകുട്ടിയും ഒരു മകളും സഹോദരിയും സുഹൃത്തുമാണ്. സുരക്ഷിതമായ സാഹചര്യത്തിലാണെന്ന വിശ്വാസത്തിലാണ് ഞങ്ങൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇത് കേവലം എന്റേത് മാത്രമല്ല, സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന എന്റെ
തിരക്കിട്ട ഷൂട്ടിംഗ് ജീവിതത്തിനിടയിൽ ഓൺലൈനിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ വൈകിയാണ് അറിഞ്ഞതെന്നും ഇത് ശ്രദ്ധയിൽപ്പെടുത്തിയ അഭ്യുദയകാംക്ഷികൾക്ക് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജോലി ചെയ്യാൻ പ്രേക്ഷകരുടെ പിന്തുണ വേണമെന്നും താരം ആവശ്യപ്പെട്ടു.
അടുത്തിടെ രശ്മിക മന്ദാനയുൾപ്പെടെയുള്ള പല പ്രമുഖ നടിമാരും സമാനമായ 'ഡീപ്പ് ഫേക്ക്' (Deepfake) ഭീഷണി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലീലയും പരസ്യമായി രംഗത്തെത്തിയത്.