ഉപരാഷ്ട്രപതിക്കൊപ്പം ചിത്രം പങ്കുവച്ച് നടി മീന; താരം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം | Actress Meena

പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ
Meena
Updated on

തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് വരുന്ന വാർത്തകൾ. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനൊപ്പമുള്ള ചിത്രം മീന സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് അഭ്യൂഹം പരക്കാൻ തുടങ്ങിയത്.

‘‘താങ്കളെ കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിച്ചു, അത് എന്റെ ഭാവിയെ ആത്മവിശ്വാസത്തോടെ നയിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.’’ - ധൻകറിന്റെ ചിത്രം പങ്കുവച്ച് മീന സമൂഹ മാധ്യമത്തിൽ കുറിച്ചു.

അതേസമയം, മീന ബിജെപിയിലേക്കെത്തുന്നു എന്ന വാർത്തകളോട്, പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചത്. 2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പിനു മുൻപ് മീന ബിജെപിയിലെത്തുമെന്നാണ് വിവരം. ബിജെപിയിൽ ചേർന്ന നടി ഖുഷ്ബുവും 2026 തിര‍ഞ്ഞെടുപ്പിൽ സുപ്രധാന ചുമതല വഹിക്കുമെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com