ചെന്നൈ: സെപ്റ്റംബർ 27 ന് കരൂരിൽ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം ധനസഹായം നൽകിയതായി നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ തമിഴഗ വെട്രി കഴകം പാർട്ടി അറിയിച്ചു.(Actor Vijay’s TVK credits Rs 20 lakh to families of Karur stampede victims)
ദുരിതബാധിത കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക നൽകിയതായി പാർട്ടി അറിയിച്ചു.“ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം 39 കുടുംബങ്ങൾക്ക് അയച്ചു, ആകെ 7.8 കോടി രൂപ,” പാർട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം വിജയ്‌യെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ഡി എം കെ രംഗത്തെത്തിയിരുന്നു. അദ്ദേഹം ഗണവേഷത്തിൽ നിൽക്കുന്ന പോസ്റ്ററും പുറത്തുവിട്ടിരുന്നു.