ചെന്നൈ : തമിഴ്നാട് പര്യടനത്തിനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. പര്യടനം സെപ്റ്റംബർ 13ന് തിരുച്ചിറപ്പള്ളിയിൽ തുടങ്ങും.'മീറ്റ് ദി പീപ്പിള്‍' എന്ന പേരിലാണ് വിജയ് സംസ്ഥാനപര്യടനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലൂടെ വിജയ് യാത്രചെയ്യും.
സെപ്റ്റംബര്‍ മൂന്നാംവാരം തിരുച്ചിറപ്പള്ളിയിലായിരിക്കും പരിപാടിയുടെ ഉദ്ഘാടനമെന്നാണ് റിപ്പോർട്ടുകൾ. വിജയ് ഓഫീസ് വിട്ട് ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലെന്ന ആക്ഷേപത്തിനോടുവിലാണ് സംസ്ഥാനപര്യടനം നടക്കുക. 56 നിയമസഭ മണ്ഡലങ്ങളിലെ പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്നു.
കഴിഞ്ഞമാസം മധുരയില്‍ നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് തമിഴ്‌നാട് പര്യടനം വിജയ് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ മുഖ്യധാരാ പാര്‍ട്ടികളുടെ മാതൃകയില്‍ ജനസമ്പര്‍ക്ക പരിപാടികളും റോഡ്‌ഷോയും തെരുവുയോഗങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സംസ്ഥാനയാത്രയാണ് ടിവികെ ആസൂത്രണംചെയ്യുന്നത്.
വിജയുടെ പാര്‍ട്ടി ആസ്ഥാനമായ പനയൂരില്‍ ആഡംബര ബസ് തയ്യാറായിട്ടുണ്ട്. സംസ്ഥാന യാത്രയ്ക്ക് വേണ്ടിയുള്ളതാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്ര രണ്ടോ മൂന്നോ ഘട്ടങ്ങളായിട്ടാകും നടത്തുക. തിരുച്ചിറപ്പള്ളിയിലോ തിരുനല്‍വേരിയിലോ മധുരയിലോ ആയിരിക്കും വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യത എന്നും അഭ്യൂഹമുണ്ട്.