
അമൃത്സർ: നടനും 2009-ലെ മിസ്റ്റർ ഇന്ത്യ ജേതാവുമായ വരിന്ദർ സിങ് ഗുമൻ (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചാബി, ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനായ താരമായിരുന്നു അദ്ദേഹം.
തോളിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വരിന്ദർ സിങ് ഗുമന് ഹൃദയാഘാതം സംഭവിച്ചത്.
കരിയർ വിശേഷങ്ങൾ:
ബോഡിബിൽഡിങ്: 2009-ലെ മിസ്റ്റര്‍ ഇന്ത്യ കിരീടം നേടി. കൂടാതെ മിസ്റ്റർ ഏഷ്യ റണ്ണർ അപ്പ് കൂടിയായിരുന്നു.
സിനിമ: 2012-ൽ 'കബഡി വൺസ് എഗെയ്ൻ' എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്.
ബോളിവുഡ്: 2014-ൽ 'റോർ: ടൈഗേഴ്‌സ് ഓഫ് സുന്ദർബെൻസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ സാന്നിധ്യമറിയിച്ചു.
ശ്രദ്ധേയ ചിത്രങ്ങൾ: 2019-ൽ പുറത്തിറങ്ങിയ 'മർജവാൻ', 2023-ൽ സൽമാൻ ഖാൻ-കത്രീന കൈഫ് ചിത്രം 'ടൈഗർ 3' എന്നിവയിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.