ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം |Acid attack

ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയത്.
acid attack
Published on

ഡൽഹി : ഡൽഹിയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയത്.

വാക്കുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. പെൺകുട്ടി കോളജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അക്രമികളിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com