
ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ നാഴികക്കല്ലുകൾ കൈവരിക്കുന്നത് ഇന്ത്യയുടെയും ശാസ്ത്രജ്ഞരുടെയും ശീലമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു(National Space Day). ന്യൂഡൽഹിയിൽ ഇന്ന് നടന്ന ദേശീയ ബഹിരാകാശ ദിന പരിപാടിയെ വെർച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തി ചരിത്രം സൃഷ്ടിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും ചരിത്ര വിജയമാണ് ഉണ്ടായതെന്നും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മാത്രമല്ല; ആക്സിയം 4 ദൗത്യ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ത്രിവർണ്ണ പതാക ഉയർത്തിയതിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. അത് ഇന്ത്യൻ യുവാക്കൾക്കിടയിൽ അപാരമായ ധൈര്യമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.