
മുംബൈ: മഹാരാഷ്ട്രയുടെ 22-ാമത്തെ ഗവർണറായി ആചാര്യ ദേവവ്രത് തിങ്കളാഴ്ച ചുമതലയേറ്റു(Maharashtra Governor) . രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഗുജറാത്ത് ഗവർണറായി സേവനമനുഷ്ഠിക്കുന്ന ശ്രീ ദേവവ്രതിനെ, നിലവിലുള്ള ഉത്തരവാദിത്തങ്ങൾക്ക് പുറമേയാണ് മഹാരാഷ്ട്ര ഗവർണറുടെ ചുമതല കൂടി നൽകിയത്. പ്രസിഡന്റ് ദ്രൗപതി മുർമു ആണ് ചുമതല കല്പിച്ചു നൽകിയത്. മഹാരാഷ്ട്ര ഗവർണറായിരുന്ന ബിജെപി നേതാവ് സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് നടപടി.