
ചെന്നൈ : ജയിലില്‍ നിന്നിറങ്ങിയ യുവാവ് എൺപതുകാരിയെ ബലാത്സംഗം ചെയ്‌തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ സായാഹ്ന നടത്തത്തിനിറങ്ങിയ വൃദ്ധയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്.
മോഷണക്കേസില്‍ അറസ്റ്റിലായി ജയില്‍മോചിതനായ 23 വയസുള്ള സുന്ദരവേലുവാണ് പ്രതി. കുറ്റകൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
പരിക്കേറ്റ അതിജീവിത അപകടനില തരണം ചെയ്തു. വൈദ്യചികിത്സയ്ക്കും മനഃശാസ്ത്ര കൗണ്‍സിലിംഗിനും വിധേയായിരിക്കുകയാണ്.പോലീസ് എത്തി പ്രതിയെ
അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇയാൾ കത്തികൊണ്ട് ആക്രമിച്ചു. ഇതേ തുടർന്ന് പ്രതിയുടെ കാലില്‍ വെടിവച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു. പ്രതിയിട്ട് ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പോലീസുകാര്‍ ചികിത്സയിലാണ്.