ബംഗ്ലാദേശിയെന്ന് ആരോപിച്ച് മർദ്ദനം : ഒഡീഷയിൽ ബംഗാൾ സ്വദേശിയെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി; 6 പേർ അറസ്റ്റിൽ | Murder

രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു
Accused of being Bangladeshi, Bengal man brutally murdered by mob in Odisha
Updated on

ഭുവനേശ്വർ: ഒഡീഷയിലെ സംബൽപുരിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. മുർഷിദാബാദ് സ്വദേശിയായ ജുവൽ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റ് രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു.(Accused of being Bangladeshi, Bengal man brutally murdered by mob in Odisha)

ബുധനാഴ്ച രാത്രി സംബൽപുരിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് സംഭവം നടന്നത്. ഭക്ഷണം തയ്യാറാക്കുകയായിരുന്ന തൊഴിലാളികളെ സമീപിച്ച ആറംഗ സംഘം ബീഡി ആവശ്യപ്പെടുകയും, നൽകാത്തതിനെ തുടർന്ന് ആധാർ കാർഡ് ചോദിച്ചു അക്രമം അഴിച്ചുവിടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മർദ്ദനത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുവൽ ഷെയ്ഖ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തിൽ പോലീസും തൊഴിലാളികളും രണ്ട് വ്യത്യസ്ത മൊഴികളാണ് നൽകുന്നത്. തങ്ങളെ ബംഗ്ലാദേശികളെന്ന് വിളിച്ചാണ് അക്രമികൾ മർദ്ദിച്ചതെന്ന് പരിക്കേറ്റ മസ്ഹർ ഖാൻ, നിസാമുദ്ദീൻ ഖാൻ എന്നിവർ പറഞ്ഞു. ബീഡിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാൾ ബംഗാളിയാണോ ബംഗ്ലാദേശിയാണോ എന്നത് അക്രമത്തിന് കാരണമായിട്ടില്ലെന്നും പ്രതികളെ തൊഴിലാളികൾക്ക് മുൻപേ അറിയാമായിരുന്നുവെന്നും ഐജി ഹിമാൻഷു കുമാർ ലാൽ വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നാലെ ഒഡീഷയിലെ ബിജെപി സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് രൂക്ഷവിമർശനവുമായി രംഗത്തെത്തി. ബംഗാളി സംസാരിക്കുന്ന ഇന്ത്യൻ പൗരന്മാരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന ബിജെപിയുടെ പ്രചാരണമാണ് ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾക്ക് കാരണമെന്ന് ടിഎംസി ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com