
കാൺപൂർ: റാവത്പൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പ്രതി ആത്മഹത്യ ചെയ്തു(suicide). ജയപ്രകാശ് നഗർ സ്വദേശിയയായ ദിനേശ് (34) ആണ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്.
ഇയാൾ ബുധനാഴ്ച രാത്രിയിൽ സ്റ്റീൽ വയർ ഉപയോഗിച്ച് അമ്മായി രേണുവിനെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതിനെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 3 മണിയോടെ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.