
ന്യൂഡൽഹി: നിരവധി കൊലക്കേസ് പ്രതിയും സ്ഫോടന ആസൂത്രകനുമായ രൺദീപ് സിംഗിനെ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു(Delhi gym owner's murder case).
ഹരിയാന സ്വദേശിയായ ഇയാൾക്ക് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധമുള്ള ഗുണ്ടാസംഘവുമായി വിവരമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചണ്ഡീഗഡിലെ ബാദ്ഷായുടെ ക്ലബ്ബിന് പുറത്തുള്ള സ്‌ഫോടനം, ഡൽഹി ജിം ഉടമയുടെ കൊലപാതകം തുടങ്ങിയവയിൽ ഇയാളുടെ പങ്ക് വെളിവായിരുന്നു.
ഇതേ തുടർന്ന് ഇയാൾക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വിദേശത്ത് നിന്നും ഇയാൾ പിടിയിലാകുന്നത്. അതേസമയം രൺദീപ് സിംഗിനെ ഇപ്പോൾ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.