National
ജംഷഡ്പൂരിൽ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ; സംഭവം നടന്നത് മാതാപിതാക്കൾ പുറത്തു പോയ സമയം | rape
ഇയാൾ കഴിഞ്ഞ 3 മാസമായി പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ജംഷഡ്പൂർ: ജംഷഡ്പൂരിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു(rape). പോക്സോ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ബിഹാറിലെ ഭോജ്പൂർ സ്വദേശിയായ 27 വയസുകാരനാണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ 3 മാസമായി പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ പുറത്തു പോയിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ശേഷം ഇയാൾ അവിടെ നിന്നും കടന്നു കളഞ്ഞു. വീട്ടിലെത്തിയ മാതാപിതാക്കൾ സംശയത്തെ തുടർന്ന് കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു.