
ആന്ധ്രാപ്രദേശ്: പശ്ചിമ ഗോദാവരി ജില്ലയിൽ ഗണേശ നിമജ്ജന പരിപാടികൾക്കിടെ 4 പേർ കൊല്ലപ്പെട്ടു(Accident) . ഒരാൾക്ക് പരിക്കേറ്റു. ഘോഷയാത്രയ്ക്കിടെ നിയന്ത്രണം വിട്ട ട്രാക്ടർ നിമജ്ജന ഘോഷയാത്രയിൽ പങ്കെടുത്തവരുടെ ഇടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
മൊഗൽതുരു മണ്ഡലത്തിലെ ഈസ്റ്റ് തല്ല ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നാര ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.