ചെന്നൈ : വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ ഉണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.കരൂരിലേത് സങ്കടപ്പെടുത്തുന്ന സംഭവമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ പ്രയാസമുള്ള സമയം മറികടക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെയെന്നും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
അതേ സമയം തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽ നിന്നുള്ള വിവരം.12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്. തിരക്ക് നിയന്ത്രണതീതമായതോടെയാണ് വലിയ അപകടം ഉണ്ടായത്. സംഘാടനത്തിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.