
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 6 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി(Mansa Devi temple). പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അനുശോചനം രേഖപെടുത്തിയത്.
ഇന്ന് രാവിലെയാണ് ക്ഷേത്രത്തിൽ തിക്കും തിരക്കും അനുഭവപ്പെട്ട് അപകടമുണ്ടായത്. അപകടത്തിൽ 6 പേര് മരിക്കുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.