National
എന്നൂരിലെ താപവൈദ്യുത നിലയത്തിൽ അപകടം ; 9 തൊഴിലാളികൾ മരിച്ചു |Accident death
പവര്‍ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ചെന്നൈ : തമിഴ്‌നാട്ടിലെ എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ അപകടം. 9 തൊഴിലാളികള്‍ മരിച്ചു.പത്തിലധികം പേര്‍ക്ക് പരുക്കേറ്റു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകര്‍ന്നുവീണാണ് അപകടം.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പവര്‍ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഫ്രെയിമാണ് തകര്‍ന്നു വീണത്.
മരിച്ചവർ ഇതരസംസ്ഥാന തൊഴിലാളികൾ ആണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.