
കാക്കിനട: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനായ പിതാവ്, രണ്ട് മക്കളുടെ കൈകാലുകള്‍ കെട്ടിയിട്ട് വെള്ളം നിറച്ച ബക്കറ്റുകളില്‍ തല മുക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. പശ്ചിമ ഗോദാവരി ജില്ലയിലെ തഡേപള്ളിഗുഡേനി സ്വദേശിയായ വനപ്പള്ളി ചന്ദ്രകിഷോർ, പ്രാദേശിക ഒഎൻജിസി ഓഫീസിൽ അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. തന്റെ രണ്ട് മക്കളെക്കുറിച്ച് അയാൾ ഒരുപാട് സ്വപ്നം കണ്ടിരുന്നു, പരീക്ഷയിൽ അവർക്ക് ലഭിച്ച മാർക്ക് കാണുമ്പോഴെല്ലാം അയാൾ അസ്വസ്ഥനായിരുന്നു. ഇതുസംബന്ധിച്ച് വീട്ടിൽ നിരവധി വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്.
മത്സരാധിഷ്ഠിതമായ ലോകത്തിലെ സമ്മർദ്ദങ്ങളെ നേരിടാൻ തന്റെ മക്കൾക്ക് കഴിയില്ലെന്ന് വിശ്വസിച്ച ഒരു പിതാവ് അവരെ കൊന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. ഭാര്യ ജോലിക്ക് പോയ സമയത്ത് ചന്ദ്രകിഷോർ കുട്ടികളെ രണ്ടുപേരെയും നേരെ വീട്ടിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചന്ദ്രകിഷോർ അവരുടെ കൈകാലുകൾ കെട്ടിയിട്ട് വെള്ളം നിറച്ച ബക്കറ്റുകളിൽ തല മുക്കിക്കൊല്ലുകയായിരുന്നു. പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.