
ഗാസിയാബാദ്: ഗാസിയാബാദിലെ കൗശാമ്പി പ്രദേശത്ത് എയർ കണ്ടീഷണർ (എസി) നന്നാക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി(AC explodes). അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
രണ്ട് പേർ ചേർന്ന് ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. വൈശാലി സെക്ടർ 4 ലെ ഗൗർ ഗ്രാവിറ്റി ഹൈറ്റ്സ് കൊമേഴ്‌സ്യൽ കോംപ്ലക്സിൽ ഇന്നാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.