
ന്യൂഡൽഹി: ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷേഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും. അദ്ദേഹം ഇന്ത്യയിലെത്തിയത് രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ്.(Abu Dhabi crown prince to meet PM Narendra Modi)
ഇരുവർക്കുമൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ മന്ത്രിമാരും, ബിസിനസ് പ്രമുഖരുമുണ്ടാകും.
അൽ നഹ്യാൻ ചൊവ്വാഴ്ച്ച മുംബൈയിൽ ബിസിനസ് ഫോറത്തിലും പങ്കെടുക്കും. പരിപാടിയിൽ ഇന്ത്യയിലെയും യു എ ഇയിലെയും പ്രമുഖ വ്യവസായികളും പങ്കെടുക്കും.