
ന്യൂഡൽഹി: അനധികൃത കൽക്കരി ഖനനവുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്തു തൃണമൂൽ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനർജിയും ഭാര്യ രുജീറ ബാനർജിയും സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റീസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കോൽക്കത്തയിൽ ഈസ്റ്റേണ്‍ കോൾ ഫീൽഡ്സ് കന്പനിയുടെ പാട്ടഭൂമിയിൽ അനധികൃത കൽക്കരി ഖനനം നടത്തിയ കേസിലാണ് സമൻസ് അയച്ചത്. കേസിൽ വിധി പറയുന്നത് ഓഗസ്റ്റ് 13ലേക്ക് ബെഞ്ച് മാറ്റി വെച്ചിരുന്നു.