
ഡല്‍ഹി തെരഞ്ഞെടുപ്പിൽ എഎപി പരാജയപ്പെടാന്‍ കാരണം യമുനാ നദിയുടെ ശാപമെന്ന് അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിൽ വന്നപ്പോഴാണ് സക്‌സേന ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതു വിഷയങ്ങളില്‍, പ്രത്യേകിച്ച് യമുന നദീ ശുചീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കൊടുക്കണമെന്ന് സര്‍ക്കാരിന് ഒരുപാട് തവണ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചുവെന്നാണ് വിവരം.
ഇത്തരം മുന്നറിയിപ്പുകള്‍ കെജ്‌രിവാളിന്റെ പാര്‍ട്ടി അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞതായും വിവരമുണ്ട്. അതിഷിയോട് യമുനാ മാതാവിന്റെ ശാപമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, പുതിയ സര്‍ക്കാര്‍ രൂപീ്കരണത്തിന് വഴിയൊരുക്കി ഡല്‍ഹിയിലെ ഏഴാം നിയമസഭ സക്‌സേന പിരിച്ചുവിട്ടു.