
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് വർഷം തടവിലായിരുന്ന് ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയിനിന് ജാമ്യം ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2022 മെയ് 30 നാണ് സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഡൽഹി കോടതി വെള്ളിയാഴ്ച്ചയാണ് ജാമ്യം അനുവദിച്ചത്.(MONEY LAUNDERING)
വിചാരണയിലെ കാലതാമസവും 18 മാസത്തെ നീണ്ട തടവ് കാലയളവും ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയാണ് ജാമ്യം അനുവദിച്ചത്. അഴിമതി നിരോധന നിയമപ്രകാരം 2017-ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ജെയ്‌നിനെതിരെ സമർപ്പിച്ച എഫ്ഐആറിലാണ് ഇഡി കേസെടുത്തത്.