
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്കാണ് ഡൽഹിയിൽ ശക്തിയുള്ളതെന്നും ഡൽഹിയിൽ കോൺഗ്രസിനേക്കാൾ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുന്നത് ആംആദ്മി പാർട്ടിക്കാണെന്നും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. (Aam Aadmi Party)
അതിനാലാണ് എസ്പി ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസിന് ശക്തിയില്ലെന്നും അവരെ പിന്തുണച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.