ബിഹാറിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി |Aam Aadmi Party

കമ്മീഷന്റെ വാർത്താസമ്മേളനത്തിന് തൊട്ട് മുൻപാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
Aam Aadmi Party
Published on

പട്ന : ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ബിഹാറിൽ 11 പേരുടെ ആദ്യഘട്ട പട്ടികയാണ് എഎപി പുറത്തുവിട്ടത്.കമ്മീഷന്റെ വാർത്താസമ്മേളനത്തിന് തൊട്ട് മുൻപാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ബെഗുസാരായിയിൽ ഡോ. മീര സിംഗ്, പൂർണിയ ജില്ലയിലെ കസ്ബ സീറ്റിൽ ഭാനു ഭാരതിയ, പട്‌നയിലെ ഫുൽവാരി സീറ്റിൽ അരുൺ കുമാർ രജക്, ബങ്കിപ്പൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിംഗ്, ബക്‌സർ സീറ്റിൽ റിട്ട. ക്യാപ്റ്റൻ ധർമ്മരാജ് സിംഗ്, തരയ്യയിൽ അമിത് കുമാർ സിംഗ് എന്നിവരാണ് മത്സരിക്കുക.

അതേ സമയം, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും, ബിഹാർ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളാണ് നേരിട്ട് പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com