വഖഫ് ഭേദഗതി ബില്ലിനെതിരെ AAPയും സുപ്രീംകോടതിയില്‍ | Waqf Bill

എഎപി അംഗം അമാനത്തുള്ള ഖാനാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്
AAP
Published on

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി സുപ്രിംകോടതിയില്‍. എഎപി അംഗം അമാനത്തുള്ള ഖാനാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്.

വഖഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസിയും കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും വെള്ളിയാഴ്ച സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് അമാനത്തുള്ള ഖാന്റെ നടപടി.

മുസ്ലീങ്ങളുടെ മതപരവും സാംസ്കാരികവുമായ സ്വയംഭരണത്തെ വെട്ടിക്കുറയ്ക്കുകയും ന്യൂനപക്ഷ അവകാശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്ന് ഡൽഹി വഖഫ് ബോർഡ് ചെയർമാന്‍ കൂടിയായ അമാനത്തുള്ള ഖാൻ ഹർജിയിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com