ട്രാഫിക് തെറ്റിച്ച് വാഹനം ഓടിച്ച യുവാവിനെ ഉപദേശിച്ചു; ട്രാഫിക് പോലീസുകാരനെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്; കേസെടുത്ത് പോലീസ്

brutally beat up
Published on

ബെഗുസാര: ട്രാഫിക് തെറ്റിച്ച് എത്തിയ ഒരു യുവാവിന് ഗതാഗത നിയമങ്ങൾ മനസ്സിലാക്കി കൊടുത്തതിന് ഒരു ട്രാഫിക് പോലീസുകാരന് ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനം. റോഡിന്റെ മധ്യത്തിൽ വെച്ച് യുവാവ് ട്രാഫിക് പോലീസുകാരനെ ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്. സിറ്റി പോലീസ് സ്റ്റേഷൻ പ്രദേശത്തെ ട്രാഫിക് കവലയ്ക്ക് സമീപമാണ് സംഭവവും നടന്നത്. യുവാവ് വാഹനം തെറ്റായ ദിശയിലൂടെ ഓടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു, തുടർന്ന് ട്രാഫിക് പോലീസുകാരൻ അയാളെ തടഞ്ഞുനിർത്തി ട്രാഫിക് നിയമങ്ങൾ പറഞ്ഞുകൊടുക്കാൻ ശ്രമിച്ചു. ഇതിൽ കുപിതനായ യുവാവ് ട്രാഫിക് പോലീസുകാരനെ മർദ്ദിച്ചു.

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിട്ടുണ്ടെന്നും , ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തതായും ട്രാഫിക് ഇൻസ്പെക്ടർ അജയ് ശങ്കർ പറഞ്ഞു. ഒരു ട്രാഫിക് പോലീസുകാരനെ ഒരു യുവാവ് മർദ്ദിക്കുന്നതായി വീഡിയോയിൽ കണ്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് യുവാവിനെതിരെ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com