
ലക്നൗ : ഉത്തർപ്രദേശിലെ ഹാപൂരിൽ, കാറിടിച്ചുണ്ടായ അപകടത്തിൽ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ദേശീയ പാത 9ന് സമീപമുള്ള ഹോട്ടൽ രാജ ജി ഹവേലിയിലേക്ക് നിയന്ത്രണം വിട്ട കാർ പഞ്ഞു കയറിയുന്നതാണ് വീഡിയോയിൽ കാണുന്നത്.നിരവധി പേരെ ഇടിച്ച് തെറിപ്പിച്ചാണ് കാർ ഹോട്ടലിലേക്ക് പാഞ്ഞു കയറുന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം.
അതേസമയം, അപകടത്തിന് ശേഷം ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണ്. ഡ്രൈവറെ പിടികൂടാൻ വ്യാപകമായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാമുകിയുടെ ജന്മദിനം ആഘോഷിക്കാൻ ഹോട്ടലിലെത്തിയ യുവാവ് ആണ് മരിച്ചവരിൽ ഒരാൾ എന്നാണ് റിപ്പോർട്ട്. ഹോട്ടലിന്റെ പടിക്കെട്ട് ഇറങ്ങി പോകുന്നവരെയും അങ്കണത്തിൽ ഇരുന്നവരെയുമാണ് കാർ ഇടിച്ചുത്തെറിപ്പിച്ചത്.