
മധ്യപ്രദേശ്: ജബൽപൂരിൽ യുവാവ് വിഷം കഴിച്ച ശേഷം വാഹനമോടിച്ചു(poison). സംഭവത്തിൽ വാഹനമോടിച്ചു കൊണ്ടിരിക്കെ ഇയാൾ ബോധരഹിതനാവുകയും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അപകടത്തിൽ പെടുകയും ചെയ്തു. ശിവകുമാർ പട്ടേൽ എന്ന യുവാവാണ് അപകടത്തിൽപെട്ടത്.
നിലവിൽ ഇയാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾകളാണ് ഇയാളെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരം. അതേസമയം വിഷം കഴിച്ചതിന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.