Double murder

ബെംഗളൂരുവിലെ ഒരു പബ്ബിലെ വനിതകളുടെ ശുചുമുറിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി | A young man was found dead

Published on

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു പബ്ബിലെ വനിതകളുടെ ശൗചാലയത്തിൽ മേഘരാജ് (31) എന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണ്ഡ്യ സ്വദേശിയായ ഇദ്ദേഹം ബെംഗളൂരുവിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. രാജരാജേശ്വരിനഗറിലെ പബ്ബിലാണ് സംഭവം.

വ്യാഴാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം പബ്ബിലെത്തിയതായിരുന്നു മേഘരാജ്. ഇവിടെ വെച്ച് ഇവർ പാർട്ടിക്കിടെ ബിയർ കഴിച്ചിരുന്നു.

അർധരാത്രിയോടെ സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്ക് വന്ന മേഘരാജിന് മനംപിരട്ടൽ അനുഭവപ്പെട്ടു.തുടർന്ന് ശൗചാലയത്തിൽ പോകുന്നതിനായി ഇദ്ദേഹം പബ്ബിലേക്ക് തിരികെ കയറി.എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും മേഘരാജ് തിരികെ വരാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.പിന്നീട് പബ്ബ് അധികൃതരെ വിവരം അറിയിച്ചു. അവർ നടത്തിയ തിരച്ചിലിലാണ് വനിതകളുടെ ശൗചാലയത്തിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

Times Kerala
timeskerala.com