മധ്യപ്രദേശിൽ യുവാവിനെ മുതല കടിച്ചു കൊന്നു; സംഭവം യുവാവ് നദിയിൽ മീൻ പിടിക്കുന്നതിനിടയിൽ | crocodile

ഛത്തർപൂരിലെ ബിയാന്താൽ ഗ്രാമത്തിനടുത്തുള്ള കെൻ നദിയിലാണ് സംഭവം നടന്നത്.
crocodile
Published on

മധ്യപ്രദേശ്: ഛത്തർപൂരിൽ നദിയിൽ മീൻ പിടിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം(crocodile). ഛത്തർപൂരിലെ ബിയാന്താൽ ഗ്രാമത്തിനടുത്തുള്ള കെൻ നദിയിലാണ് സംഭവം നടന്നത്.

മീൻ പിടിക്കാൻ നദിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി മുതല യുവാവിനെ ആക്രമിക്കുകയിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു.

അതേസമയം, അടുത്തിടെ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കെൻ നദിയിൽ മുതലകളുടെ എണ്ണം വർദ്ധിച്ചതായി നാട്ടുകാർ പറഞ്ഞു. മത്സ്യബന്ധനത്തിനും ദൈനംദിന ജോലിക്കും നദിയെ ആശ്രയിക്കുന്നവർ സംഭവത്തിൽ ഭയചകിതരായിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com