
കാൺപൂർ: മഹോബ കോട്‌വാലിയിൽ ഭാര്യാ സഹോദരനെ പാര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി യുവാവ്(stabbed). ശനിയാഴ്ച രാത്രി ഭാര്യ സഹോദരനായ ഹക്കീം(60) ഉറങ്ങികിടക്കുമ്പോഴാണ് സംഭവം. കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ പ്രതിയായ രാജ് ബഹാദൂർ കട്ടിലിൽ തന്നെ ഇരുന്നു. അടുത്ത ദിവസം രാവിലെയാണ് കുടുംബാംഗങ്ങൾ സംഭവം അറിഞ്ഞത്.
മിസ്രിപൂരിൽ താമസിക്കുന്ന രാജ് ബഹാദൂറിന് മാനസികരോഗമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. 15 ദിവസം മുൻപ് പ്രാദേശിക വൈദ്യനിൽ നിന്ന് ചികിത്സയ്ക്കായി ഹക്കീമിന്റെ ക്ഷണപ്രകാരമാണ് രാജ് ബഹാദൂർ ഗ്രാമത്തിൽ എത്തിയത്.
എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജ് ബഹാദൂർ വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. പോകുന്നതിനുമുമ്പ് ചികിത്സ പൂർത്തിയാക്കാൻ ഹക്കീം നിർദ്ദേശിച്ചപ്പോൾ, രാജ് ബഹാദൂർ അക്രമാസക്തനായതായാണ് വിവരം. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.