
ആന്ധ്രാപ്രദേശ്: ഹൈദരാബാദിൽ പൂട്ടിയിട്ട വീട്ടിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി(skeleton). ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് അന്വേഷിച്ചു നടന്ന യുവാവാണ് അസ്ഥികൂടം കണ്ടത്. യുവാവ് ഉടൻ തന്നെ സമീപവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിന് സമീപത്ത് നിന്ന് സ്വിച്ച് ഓഫ് ചെയ്ത ഒരു മൊബൈൽ ഫോണും കണ്ടുകിട്ടി. ഇതിൽ 80-ലധികം മിസ്ഡ് കോളുകളും നിരവധി സേവ് ചെയ്ത കോൺടാക്റ്റ് നമ്പറുകളും ഉണ്ടായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2015 മുതൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു മധ്യവയസ്‌കന്റേതാണ് അവശിഷ്ടങ്ങൾ എന്ന് വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല; അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.