മധ്യപ്രദേശ്: സിയോണിയിൽ ചെരുപ്പ് ഒഴുക്കിൽപെട്ടത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു(river). സംഭവത്തിൽ ലഖ്‌നാഡോണി സ്വദേശി ആയുഷ് യാദവ്(20) ആണ് മരിച്ചത്.
ആയുഷിന്റെ ഒരു ചെരുപ്പ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ഇയാൾ ശനിയാഴ്ച സുഹൃത്തിനൊപ്പം പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പരേവ ഖോയിലേക്ക് പിക്നിക്കിനായി പോയപ്പോഴാണ് സംഭവം നടന്നത്. ഞായറാഴ്ച എസ്ഡിആർഎഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാളുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെടുത്തത്.