
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഹരിഹർ കോട്ടയിൽ നിന്നും ട്രെക്കിങ്ങിനിടെ കാൽ വഴുതി വീണ് യുവാവിന് ദാരുണന്ത്യം(young man died). ശനിയാഴ്ച ഉച്ചകഴിഞ്ഞ് 12 മണിയോടെയാണ് സംഭവം നടന്നത്. ഭണ്ഡാര നിവാസിയായ ആശിഷ് ടികാറാം സമ്രിത് (28) ആണ് മരിച്ചത്.
കോട്ടയിൽ നിന്നും തിരികെ മടങ്ങും വഴിയാണ് അപകടം നടന്നത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ത്രയംബകേശ്വർ ഉപജില ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.