
മുസാഫർനഗർ: ഉത്തർപ്രദേശിലെ ഭോപ്പയിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം(snake). മോർണ ഗ്രാമ സ്വദേശിയായ മോഹിത് കുമാർ(24) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കഴുത്തിൽ ചുറ്റിയ പാമ്പ് കടിക്കുകയായിരുന്നു.
ഉടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അതേസമയം മോഹിത്തിന്റെ കഴുത്തിൽ പാമ്പ് ചുറ്റിയിരിക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായി നാട്ടുകാർ പറഞ്ഞു.