

മുംബൈ: മുംബൈയില്‍ കാർ പാർക്കിങ്ങിലുള്ള ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ശുഭം മദംലാല്‍ ധൂരിയാണ് (30) മരിച്ചത്.
ബോറിവാലി വെസ്റ്റില്‍ ശനിയാഴ്ചയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. അപകടത്തിൽ 45-കാരനായ സന്‍ജിത് യാദവ് എന്നയാള്‍ക്ക് പരിക്കേറ്റു.
കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയര്‍ ബ്രിഗേഡ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭം മരിച്ചത്. തലയ്ക്ക് പരിക്കേറ്റ സന്‍ജിതിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.