ചെന്നൈ: തമിഴ് നടനും ടിവികെ മേധാവിയുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് 24 വയസ്സുള്ള ഒരു യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി. സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. അതിക്രമിച്ചു കയറിയത് മധുരാന്തകം സ്വദേശിയായ രാജയുടെ മകനായ അരുണ്‍ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചികിത്സയ്ക്കായി കിഴ്‌പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈ കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നിട്ടും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിച്ചുവെന്നും, വീടിന്റെ ടെറസ് ശ്രദ്ധിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്നും അധികൃതര്‍ അന്വേഷിച്ചു വരികയാണ്.